പ്രവേശനോത്സവം ആഘോഷമായി; ഒന്നാം ക്ലാസില്‍ എത്തിയ കുരുന്നുകള്‍ക്ക് കൈ നിറയെ സമ്മാനം; കാലത്തിനൊത്ത് അധ്യാപകര്‍ സ്വയം നവീകരിക്കണമെന്ന് മുഖ്യമന്ത്രി

കൊ​ച്ചി: ഒന്നാം ക്ലാസിലേക്ക് കുരുന്നുകള്‍ എത്തിയതോടെ പ്രവേശനോത്സവവും ആഘോഷമായി. കൊ​ച്ചി എ​ള​മ​ക്ക​ര ജി​എ​ച്ച്എ​സ്എ​സി​ല്‍ പ്രവേശനോത്സവം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉദ്ഘാടനം ചെയ്തു. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാസം സ​മൂ​ഹ​ത്തി​ന്‍റെ കൂ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാണെന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം യ​ജ്ഞത്തിന് 2016-ല്‍ തുടക്കമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാ​ല​ത്തി​നൊ​ത്ത് സ്വ​യം ന​വീ​ക​രി​ക്കാ​ൻ അ​ധ്യാ​പ​കരും തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒ​ന്നാം ക്ലാ​സി​ലെ​ത്തി​യ കുരുന്നുകളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.ശിവന്‍കുട്ടിയുടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ൾ ന​ല്കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. പ്ര​വേ​ശ​നോ​ത്സ​വ ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്‌​കാ​രവും കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ന്ത്രി പി.​രാ​ജീ​വ്, മേ​യ​ര്‍ അ​ഡ്വ. എം.​അ​നി​ല്‍​കു​മാ​ര്‍, എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ജെ​ബി മേ​ത്ത​ര്‍ എ​ന്നി​വ​രും എം​എ​ല്‍​എ​മാ​രും ചടങ്ങില്‍ പ​ങ്കെ​ടു​ത്തു.

പ്രീ​പ്രൈ​മ​റി ത​ലം മു​ത​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വ​രെ​ 40 ലക്ഷം കു​ട്ടി​ക​ളാ​ണ് ഇ​ന്നു സ്‌​കൂ​ളു​ക​ളി​ലെ​ത്തു​ന്നത്. ഒന്നാം ക്ലാസ് പ്രവേശനത്തിന് എത്തുന്നത് രണ്ടര ലക്ഷത്തോളം കുട്ടികളും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അപേക്ഷിച്ച് അര ലക്ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വാ​ണ് ഇ​ക്കു​റി ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ൽ വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top