സാങ്കേതിക പ്രശ്‌നം, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം മുടങ്ങി; പരിഹരിക്കാന്‍ ശ്രമം

സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഒന്നാം തീയതിയായ ഇന്ന് ശമ്പളം അക്കൗണ്ടുകളില്‍ എത്തുകയാണ് പതിവ്. എന്നാല്‍ ഇതുവരെ കുറച്ച് ജീനക്കാര്‍ക്ക് മാത്രമാണ് ശമ്പളമെത്തിയത്. ട്രഷറിയിലെ സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ശമ്പളം വൈകുന്നതിന് കാരണം എന്നാണ് അറിയിച്ചിരിക്കുന്നത്.

ഒന്നാം തീയതിയുള്ള ശമ്പളം മൂന്നാം തീയതി ലഭിച്ച സംഭവം ഉണ്ടായിട്ടുള്ളതിനാൽ ജീവനക്കാരും ആശങ്കയിലാണ്. പ്രശ്‌നങ്ങള്‍ പരിക്കാന്‍ ശ്രമം നടക്കുകയാണെന്നും രാത്രിയ്ക്ക് മുമ്പ് മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top