പ്രതീക്ഷ കൈ വിടാതെ കേരളം; അര്‍ജുന് വേണ്ടി സർവ്വ സന്നാഹങ്ങളുമായി തിരച്ചിൽ തുടരണമെന്ന് ആവശ്യം


ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണണെന്ന് കേരളം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രക്ഷാദൗത്യം താല്കാലികമായി നിർത്തിവച്ച പശ്ചാത്തലത്തിലാണ് ആവശ്യം. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചു.

നിലവിൽ ഷിരൂരിൽ കനത്ത മഴയാണ്. ശക്തമായ അടിയൊഴുക്കാണ് മുങ്ങൽ വിദഗ്ധർക്ക് തിരിച്ചടിയായത്. തുടർന്ന് കാലവസ്ഥ ദുഷ്കരമായ സാഹചര്യത്തിൽ മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്തുണ്ടായിരുന്ന നേവിയും എന്‍ഡിആര്‍എഫ് സംഘങ്ങളും മടങ്ങി.

അനുകൂല ഫലം കാണുന്നതുവരെ തിരച്ചിൽ തുടരണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. തിരച്ചിലിനായി ആവശ്യമായ ആധുനിക സാങ്കേതിക വിദ്യകളും, സന്നാഹങ്ങളും ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കർണാടകയുടെ ഭാഗത്തുനിന്നുണ്ടായ തിരച്ചിൽ അഭിനന്ദനാർഹമാണ്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top