24,000 കോടി ആവശ്യപ്പെട്ട് കേരളം; വയനാടിന് 2000, വിഴിഞ്ഞത്തിന് 5000… ബാലഗോപാലിൻ്റെ കേന്ദ്ര ബജറ്റ് പ്രതീക്ഷകൾ
കേന്ദ്ര ബജറ്റിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. വായ്പാ സ്വാതന്ത്യം വേണമെന്ന് മന്ത്രി ആവശ്യപെട്ടു. കേരളത്തിനുള്ള വിഹിതത്തിൽ വലിയ വെട്ടിക്കുറവ് ഉണ്ട് ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണം. മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു ഭാഗമെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ. വയനാടിന് പ്രത്യേക സഹായം ചോദിച്ചു. 2000 കോടിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞത്തിനും കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുവെന്ന് ബാലഗോപാൽ പറഞ്ഞു.
“തീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും സഹായം ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ല.വിഴിഞ്ഞത്തിനായി പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്5000 കോടിയാണ് ആവശ്യപ്പെട്ടത്.അനുഭാവപൂർവ്വമായ തീരുമാനം വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിഎഫിൻ്റെ കാര്യവും ആവശ്യപ്പെട്ടിട്ടുണ്ട്.”- മന്ത്രി പറഞ്ഞു.
രാജ്യത്തിൻ്റെയാകെ പദ്ധതി എന്ന നിലയിൽ 5000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. വിജി എഫും ആവശ്യപ്പെട്ടു.വായ്പാ പരിധിയിൽ നിന്ന് കിഫ്ബി , പെൻഷൻ കമ്പനി ചൂണ്ടിക്കാട്ടി വെട്ടിക്കുറവ് വരുത്തി. 12,000 കോടി രൂപയാണ് വായ്പാ പരിധിയിൽ കുറഞ്ഞത്. ഇത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
പ്രവാസികൾക്ക് വേണ്ടിയുള്ള സംരക്ഷണ പദ്ധതികൾക്കായി 300 കോടിയും റബർ താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1000 കോടിയും നീക്കി വെക്കണമെന്നും കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here