സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു
തിരുവനന്തപുരം: 2022 സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം മാറ്റിവച്ചു. ജൂലെെ 21, വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 ന് നടത്താനിരുന്ന പുരസ്കാര പ്രഖ്യാപനമാണ് മാറ്റിവച്ചത്.
മുന്‍ മുഖ്യമന്ത്രി വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം. 154 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്‌കാര നിര്‍ണയത്തില്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ വിലയിരുത്തിയത്.
ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്തു മയക്കം’, കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’, തരുൺ മൂർത്തിയുടെ ‘സൗദി വെള്ളക്ക’, ‘പുഴു’, ‘അപ്പൻ’ തുടങ്ങിയവ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങൾ അവസാന റൗണ്ടിലുണ്ടെന്നാണ് സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here