കേരളത്തിന്റെ കേന്ദ്രവിരുദ്ധ ഡല്‍ഹി സമരം ഇന്ന്; പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും

ഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരേ കേരളം പ്രഖ്യാപിച്ച ഡല്‍ഹി ജന്തര്‍മന്തര്‍ സമരം ഇന്ന്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎല്‍മാരും എംപിമാരും അണിനിരക്കുന്ന പ്രക്ഷോഭം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ്. കേരളഹൗസില്‍നിന്ന് പ്രകടനമായി സമരവേദിയിലെത്തും.

രാജ്യത്തെ പ്രധാന ദേശീയപാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കള്‍ സമരത്തിന് പിന്തുണയര്‍പ്പിക്കാനെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തിന്റെ അതിജീവനത്തിന് അനിവാര്യമായതിനാലാണ് ചരിത്രത്തില്‍ അധികം കീഴ്‌വഴക്കമില്ലാത്ത ഈ പ്രക്ഷോഭമാര്‍ഗം തിരഞ്ഞെടുത്തത് എന്നാണ് ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

“ഒരാളെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല, സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. തോറ്റ് പിന്‍മാറുന്നതിനുപകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം. സമരത്തിന് പിന്തുണയുമായി രാജ്യമാകെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെ കക്ഷിരാഷ്ട്രീയനിറം നല്‍കി കാണാന്‍ ശ്രമിക്കരുത്”-മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ബൂത്തടിസ്ഥാനത്തിൽ എൽഡിഎഫ് പ്രവർത്തകർ ഇന്ന് വൈകീട്ട് നാലുമുതൽ ആറുവരെ ഐക്യദാർഢ്യസമരം സംഘടിപ്പിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top