കൊല്ലം ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; കേരള-തെക്കൻ തമിഴ്‌നാട് തീരത്ത് കടലാക്രമണത്തിന് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസങ്ങളിലും മഴ തുടരാനുള്ള സാധ്യതകളുമുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

കടൽക്ഷോഭം രൂക്ഷമാകുന്ന ഇടങ്ങളില്‍ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം, മത്സ്യബന്ധന യാനങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കുമ്പോള്‍ സുരക്ഷിത അകലം പാലിക്കുക, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക എന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top