കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന്; പുറപ്പെടുന്നത് കൊച്ചുവേളിയിൽനിന്ന്

തിരുവനന്തപുരം: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ ഇന്ന് രാവിലെ കൊച്ചുവേളിയിൽനിന്നു പുറപ്പെടും.

കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷൻ ട്രെയിനുകൾ അയോധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിൽ ആദ്യത്തേതാണ് ഇന്ന് പുറപ്പെടുന്നത്.

നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽനിന്നാണ് സർവീസ്. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കിയിരുന്നു. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top