കാശ്മീരില്‍ മലയാളി വിനോദസഞ്ചാരികള്‍ വാഹനാപകടത്തില്‍പ്പെട്ടു; നാദാപുരം സ്വദേശി മരിച്ചു; 14 പേര്‍ക്ക് പരിക്ക്; ആറുപേരുടെ നില ഗുരുതരം

ഡല്‍ഹി : ജമ്മുകശ്മീരില്‍ മലയാളി വിനോദയാത്രാസംഘം സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരു മരണം. നാദാപുരം സ്വദേശി സഫ്വാനാണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗര്‍ ജമ്മു ദേശിയപാതയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്.

ട്രാവലറിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണ്. പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്കുളള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജമ്മു സ്വദേശി സിമി, മലയാളികളായ അബ്ദുല്‍ ബാരി, തല്‍ഹത്, ഡാനിഷ് അലി, നിസാം, മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മരിച്ച സഫ്വാന്റെ മൃതദേഹം ബെനി ഹാളിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരില്‍ ആറുപേര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top