ട്രഷറികളില്‍ അവകാശികള്‍ ഇല്ലാതെ 3000 കോടി; തട്ടിയെടുക്കുമോ എന്ന പേടിയില്‍ സര്‍ക്കാര്‍

കേരളത്തിലെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ. ട്രഷറി ജീവനക്കാര്‍ തട്ടിയെടുക്കുന്നത് പേടിച്ച് പണം റവന്യൂ അക്കൗണ്ടിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. മൂന്നുവർഷമോ അതിലേറെയോ തുടർച്ചയായി ഇടപാടുകൾ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. അവകാശികൾ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉൾപ്പെടും.

ഇത്തരം അക്കൗണ്ടുകളെ നിർജീവമെന്ന് കണക്കാക്കി പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റാൻ നിയമവകുപ്പ് ശുപാർശചെയ്തിരുന്നു. കഴക്കൂട്ടം സബ്ട്രഷറിയിൽ നിന്ന് 15.6 ലക്ഷംരൂപ ജീവനക്കാര്‍ തട്ടിയെടുത്തതോടെ ആണ് ധൃതഗതിയിലുള്ള നടപടി തുടങ്ങിയത്. ഈ കേസില്‍ ആറു ജീവനക്കാര്‍ സസ്പെൻഷനിലാണ്. ഒരാളെ പോലീസ് അറസ്റ്റുംചെയ്തു.

ഇടപാടുകൾ നടക്കാതെയും അവകാശികൾ എത്താത്തതുമായ അക്കൗണ്ടുകൾ എത്രകാലം നിലനിർത്തണം എന്നതില്‍ അവ്യക്തതയുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽ ഈ പണം സർക്കാരിന്റെ റവന്യു അക്കൗണ്ടിലേക്കു മാറ്റാം. അക്കൗണ്ട് ഉടമകളോ നിയമപ്രകാരം അനന്തരാവകാശികളോ എത്തിയാൽ പണം തിരിച്ചുനല്‍കും. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉടന്‍ തീരുമാനമെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top