ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; മത്സ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം; ജൂലായ് 31വരെ ട്രോളിങ് തുടരും

കേരളത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. 52 ദിവസം നീളുന്ന നിരോധനം ജൂലായ് 31 അര്‍ദ്ധരാത്രി അവസാനിക്കും. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യന്ത്രവത്കൃത ബോട്ടുകൾ നടത്തുന്ന ആഴക്കടൽ മത്സ്യബന്ധനത്തിനാണ് ഈ കാലയളവില്‍ നിയന്ത്രണം വരുന്നത്.
ഇൻബോർഡ് വള്ളത്തിലും തോണിയിലും മീൻപിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം. മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വറുതിയുടെ കാലമാണ്.
കഴിഞ്ഞ രണ്ട് മാസങ്ങളിൽ കനത്ത ചൂടും അശാസ്ത്രീയ മത്സ്യബന്ധനവും മൂലം മത്സ്യസമ്പത്ത് തീരെ കുറവായിരുന്നു. ഈ സമയത്ത് തന്നെയാണ് ട്രോളിങ് നിരോധനവും നടപ്പിലാകുന്നത്. ലോകത്ത് ഇന്നുപയോഗിക്കുന്നതില്‍ ഏറ്റവും വിനാശകരമായ മത്സ്യബന്ധന സംവിധാനമാണ് ട്രോളിങ്.
മത്സ്യക്കുഞ്ഞുങ്ങളേയും മത്സ്യത്തിന് ജീവിക്കാനാവശൃമായ പരിസ്ഥിതിയെയും പൂര്‍ണ്ണമായും തകര്‍ത്താണ് ഈ മത്സ്യബന്ധന സംവിധാനം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ നിയമിച്ച ഡോ.ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് 1988 മുതല്‍ ട്രോളിങ് നിരോധനമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here