ഇടത് നേതാവായ സെനറ്റ് അംഗത്തിന് ചട്ടങ്ങള്‍ മറികടന്ന് അസോ. പ്രൊഫസറായി പ്രമോഷൻ നൽകാൻ നീക്കം;കേരള വിസിക്ക് മേല്‍ സമ്മര്‍ദം; പരാതി

തിരുവനന്തപുരം: ഇടത് അധ്യാപക നേതാവും കേരള സര്‍വ്വകലാശാല സെനറ്റ് അംഗവുമായ ഡോ. എസ്.നസീബിനെ യുജിസി ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി പ്രമോഷൻ നൽകാൻ നീക്കം. നസീബിന് പ്രൊമോഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ മുന്നില്‍ അപേക്ഷ എത്തിയിട്ടുണ്ട്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് നീക്കം എന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി കേരള വിസിക്ക് പരാതി നൽകിയിട്ടുണ്ട്.

അസോസിയേറ്റ് പ്രൊഫസറായി പ്രമോഷൻ നല്‍കുന്നതിനു മുന്‍പ് സര്‍വ്വകലാശാലയുടെ ഇന്റര്‍നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടറുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.ഡയറക്ടര്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. അദ്ദേഹം വിരമിച്ചപ്പോള്‍ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുള്ള പ്രൊഫസറാണ് പ്രമോഷന് ശുപാര്‍ശ നല്‍കിയത്. അധ്യാപക നേതാവിനോടൊപ്പം സർവീസിൽ പ്രവേശിച്ചവർ പ്രമോഷന് പരിഗണിക്കാനുള്ള അർഹത  നേടാതിരിക്കുമ്പോഴാണ് മുൻ സിൻഡിക്കറ്റ് അംഗം കുറുക്കുവഴിയിലൂടെ അസോസിയേറ്റ് പ്രൊഫസറാകാൻ   ശ്രമിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

അസിസ്റ്റന്റ് പ്രൊഫസറായി 12 വർഷത്തെ സർവീസ് പൂർത്തിയായാൽ മാത്രമേ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അർഹതയുള്ളൂ. അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തിന് തത്തുല്യമായ ശമ്പളത്തിലുള്ള താൽക്കാലിക നിയമനങ്ങൾ മാത്രമേ അസോസിയേറ്റ് പ്രൊഫസർ പ്രമോഷന് പരിഗണിക്കാൻ പാടുള്ളൂ എന്നാണ് 2018 ലെ യുജിസി ചട്ടം. ഇതൊക്കെ ലംഘിച്ചാണ് പ്രൊമോഷന്‍ ശുപാര്‍ശ നല്‍കുന്നത്. ഇത് ചൂണ്ടിക്കാട്ടി തന്നെയാണ് വിസിക്ക് പരാതി നല്‍കിയിരിക്കുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top