കലോത്സവത്തിൽ വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചത് മുൻ എസ്എഫ്ഐ നേതാവെന്ന് ആരോപണം; സിപിഎമ്മിന് പരാതി നൽകി കേന്ദ്ര കമ്മിറ്റി അംഗം

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിൽ വിധികർത്താക്കൾ കോഴ വാങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിധികർത്താക്കളെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചത് എസ്എഫ്ഐയിൽ നിന്ന് പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹിയാണെന്നാണ് വിവരം. ഇയാൾക്കെതിരെ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം അക്ഷയ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകി.

കലോത്സവത്തിന്റെ പ്രോഗ്രാം സബ് കമ്മിറ്റി കൺവീനറായ അക്ഷയ്‌ക്കായിരുന്നു വിധികർത്താക്കളുടെ ചുമതല ഉണ്ടായിരുന്നത്. മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കൾക്ക് അഞ്ച് ലക്ഷം രൂപം വാഗ്ദാനം ചെയ്‌തെന്നാണ് അക്ഷയുടെ പരാതിയിൽ പറയുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എസ്എഫ്ഐ നേതൃത്വം വിജിലൻസിൽ പരാതി നൽകിയത്. കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിധികർത്താവായിരുന്ന പി.എൻ ഷാജി ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങൾ വരുന്നത്. ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് ബന്ധുക്കൾ ഉൾപ്പെടെ ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top