3 വിധികര്‍ത്താക്കള്‍ അറസ്റ്റില്‍; കുരുങ്ങിയത് കലോത്സവ കോഴയുടെ പേരില്‍; നടപടി കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ പരാതിയില്‍

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മൂന്ന് വിധികര്‍ത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍വകലാശാല യൂണിയന്റെ പരാതിയിലാണ് നടപടി. ഷാജി, സിബിൻ, ജോമെറ്റ് എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ നടന്ന തിരുവാതിര കളി മത്സരത്തിലാണ് കോഴ വാങ്ങിയതായി ആരോപണം ഉയര്‍ന്നത്. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചവർക്ക് ഒന്നാംസ്ഥാനം ലഭിക്കാതെവന്നതോടെയാണ് പരാതി ഉയർന്നത്. മൂന്നുപേരെയും വിദ്യാർഥികൾ തടഞ്ഞുവച്ചിരുന്നു. തുടർന്ന് സർവകലാശാല യൂണിയൻ പ്രതിനിധികൾ യോഗം ചേർന്ന ശേഷം പൊലീസിൽ പരാതി നല്‍കുകയായിരുന്നു.

അപ്പീൽ കമ്മിറ്റി യോഗം ചേർന്നതിനുശേഷമായിരുന്നു അറസ്റ്റ്. പ്രതിഷേധത്തെ തുടർന്നു നിർത്തിവച്ച കലോത്സവം പുനരാരംഭിച്ചു. വിവാദമുയർന്ന പശ്ചാത്തലത്തിൽ തിരുവാതിര കളിയുടെ മത്സരഫലം മരവിപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top