കോഴ ആരോപണത്തെ തുടര്‍ന്ന് യുവജനോത്സവം നിര്‍ത്തി; കേരള സര്‍വകലാശാലയില്‍ വീണ്ടും വിവാദം

തിരുവനന്തപുരം : കേരള സര്‍വകലാശാല യുവജനോത്സവം താത്കാലികമായി നിര്‍ത്തിവച്ചു. കോഴ ആരോപണത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. വിധി കര്‍ത്താക്കള്‍ കൈക്കൂലി വാങ്ങി വിജയിയെ നിശ്ചയിച്ചുവെന്നാണ് ആരോപണം. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലെ വിധി നിര്‍ണയത്തില്‍ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് യുവജനോത്സവം താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.യുവജനോത്സവം തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് കേരള സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണ്.
ഇന്നലെയാണ് യുവജനോത്സവം തുടങ്ങിയത്. നേരത്തെ യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന് പേര് നല്‍കിയതും വിവാദമായിരുന്നു. തുടര്‍ന്ന് പേര് മാറ്റാന്‍ വിസി മോഹന്‍ കുന്നുമ്മല്‍ ഉത്തരവ് നല്‍കി. അറബി പദമായ ഇന്‍തിഫാദക്ക് പലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായി ബന്ധമുണ്ടെന്നതിനാലാണ് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇന്‍തിഫാദ എന്ന പേര് മാറ്റിയെങ്കിലും പുതിയ പേര് നല്‍കാതെയാണ് യൂണിയന്‍ യുവജനോത്സവം സംഘടിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here