12 കോടി അടിച്ച വിഷു ബംപര്‍ ജേതാവിനെ കണ്ടെത്തി; ആ ഭാഗ്യശാലി ആലപ്പുഴയിലെ വിശ്വംഭരന്‍; ലോട്ടറി എടുക്കുന്നത് സ്ഥിരം ശീലം; ഇക്കുറി ഭാഗ്യം കടാക്ഷിച്ചെന്ന് പ്രതികരണം
ആലപ്പുഴ: വിഷു ബംപര്‍ ഭാഗ്യക്കുറി ജേതാവിനെ കണ്ടെത്തി. ഇന്നലെ നറുക്കെടുത്ത വിഷു ബംപര്‍ ഭാഗ്യക്കുറി ജേതാവിനെ തേടിയുള്ള അന്വേഷണമാണ് അവസാനിക്കുന്നത്. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് 12 കോടി ലോട്ടറി അടിച്ചത്. ഇന്നലെ രാത്രിയാണ് താനാണ് ബംപര്‍ അടിച്ചതെന്ന വിവരം അറിഞ്ഞതെന്നാണ് വിശ്വംഭരന്‍ പറഞ്ഞത്. സിആര്‍പിഎഫില്‍ നിന്നും വിരമിച്ചതാണ്.
“തൊട്ടടുത്തുള്ള കടയില്‍ നിന്നാണ് ലോട്ടറി എടുത്തത്. പഴവീടിലാണ് അടിച്ചത് എന്ന് ഫലം നോക്കിയപ്പോള്‍ മനസിലായി. നമ്പര്‍ നോക്കിയപ്പോള്‍ എന്റെ കയ്യിലുള്ള ലോട്ടറി. ഒരു വീട് വയ്ക്കണം. കുടുംബത്തെ സഹായിക്കണം. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കും. സ്ഥിരമായി ലോട്ടറി എടുക്കുന്നതാണ്. 5000 രൂപ വരെ ലോട്ടറി അടിച്ചിട്ടുണ്ട്.” – വിശ്വംഭരന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് സ്വദേശിക്കാണ് 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത്. പേര് വിവരം പുറത്തുവിടരുതെന്ന് അഭ്യർഥിച്ചതിനാൽ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പ് പുറത്തുവിട്ടിരുന്നില്ല. ഏജൻസി കമ്മിഷനും നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് ലോട്ടറി വകുപ്പ് കൈമാറിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here