മണിപ്പൂരിനെ തകര്‍ത്തു; കേരളം സന്തോഷ് ട്രോഫി ഫൈനലില്‍
കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമിയില്‍ മണിപ്പൂരിനെ തകര്‍ത്തെറിഞ്ഞാണ് ഫൈനല്‍ ബര്‍ത്ത് നേടിയത്. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം.
ഹാട്രിക് നേടിയ റോഷല്‍ ആണ് കേരളത്തിന്റെ വിജയശില്പി. അജ്‌സലും നസീബ് റഹ്‌മാനും ഒപ്പം ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെ മണിപ്പൂര്‍ മാനംകാത്തു. ഏകപക്ഷീയ പരാജയത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.
കേരളം 22-ാം മിനിറ്റില്‍ മുന്നിലെത്തി. മണിപ്പൂര്‍ ഗോളിയെ കബളിപ്പിച്ച് നസീബ് റഹ്‌മാന്‍ വലകുലുക്കി. 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പൂര്‍ സമനില നേടി. അജ്‌സല്‍ വീണ്ടും മണിപ്പൂര്‍ ഗോള്‍വലയം തകര്‍ത്തു. 73-ാം മിനിറ്റില്‍ റോഷലിലൂടെ മൂന്നാം ഗോളും കേരളം നേടി. 87-ാം മിനിറ്റില്‍ റോഷലിലൂടെ നാലാം ഗോളുമെത്തി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോഷല്‍ ഹാട്രിക്കും നേടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here