കേരളത്തില്‍ താപനില ഉയര്‍ന്ന അവസ്ഥയില്‍ തന്നെ; ചൂട് ഇനിയും കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; മേയ് 14വരെ ജില്ലകളില്‍ മഴയുണ്ടാകും

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അനുഭവപ്പെട്ടത് ഉയര്‍ന്ന താപനില. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഉയർന്ന താപനിലയാണ്. ചൂട് 36°C വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത ദിവസങ്ങളിൽ മഴ കനക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. യെല്ലോ അലര്‍ട്ട് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ 12വരെ യെല്ലോ മുന്നറിയിപ്പുണ്ട്. ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴയുണ്ടാകും. യെല്ലോ അലർട്ടില്ലാത്ത ജില്ലകളിൽ നേരിയതോ മിതമായതോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top