കേരളത്തില്‍ കാലവർഷം ഇന്നെത്തും: ജൂണ്‍ രണ്ട് വരെ ശക്തമായ മഴ; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങി പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇന്നെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. 31ന് എത്തിച്ചേരുമെന്നാണ് നേരത്തേയുണ്ടായിരുന്ന പ്രവചനം. കഴിഞ്ഞവർഷം ജൂൺ അഞ്ചിനായിരുന്നു കാലവര്‍ഷം എത്തിയത്. കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻകാറ്റ് നിലനിൽക്കുന്നതിനാൽ ജൂൺ രണ്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ടുണ്ട്.

തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top