കേന്ദ്രം വിറ്റഴിക്കുന്നത് കേരളം ഏറ്റെടുത്ത് വിജയിപ്പിക്കുന്നു; സിയാൽ ഏറ്റവും മികച്ച ഉദാഹരണമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഏഴ് മെഗാ പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. കേന്ദ്രം വിൽപ്പനക്ക് വയ്ക്കുന്ന സ്ഥാപനങ്ങൾ കേരളം ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നു. ഇത്തരത്തിലുള്ള ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് സിയാൽ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ സിയാലിൽ ഉദ്‌ഘാടനം ചെയ്യുന്ന നാലാമത്തെ പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇംപോർട്ട്‌ കാർഗോ ടെർമിനൽ, യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ലക്ഷ്വറി എയ്‌റോ ലോഞ്ചിന്റെ തറക്കല്ലിടൽ , സിയാലിന്റെ ഐ ടി വിഭാഗം രൂപകല്പന ചെയ്ത ഡിജിയാത്ര സോഫ്റ്റ്‌വെയർ എന്നിവയ്ക്ക് പുറമെ വിമാനത്താവള അഗ്നിശമന സേനയെ എയർപോർട്ട് ഏജൻസി സർവീസ് എന്ന നിലയിൽ ആധുനികവൽക്കരിക്കുന്നതിനായി രണ്ട് ഓസ്ട്രിയൻ നിർമിത ഫയർ എൻജിനുകളും വാഹനവ്യൂഹത്തിൽ കൂട്ടിച്ചേർത്തു. കൂടാതെ ഇലക്ട്രോണിക് സുരക്ഷാവലയം, ഗോൾഫ് റിസോർട്സ് തുടങ്ങി വിമാനാത്താവളത്തിന്റെ മുഖച്ഛായ അടിമുടി മാറ്റുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top