കേരളത്തില്‍ മോദിതരംഗം; ജൂണ്‍ നാലിന് ശേഷം കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തും; ജയരാജനുമായുള്ള ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ; കെ.സുരേന്ദ്രന്‍
കോഴിക്കോട്: ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജനുമായി നടന്ന ചര്‍ച്ചകളെല്ലാം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഇപിയുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നു. 90 ശതമാനം വരെ ചര്‍ച്ചകള്‍ പൂര്‍ത്തിയായതാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇരുമുന്നണിയിലെയും പല അസംതൃപ്തരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജൂണ്‍ 4ന് ശേഷം കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തും. പ്രതീക്ഷിക്കാത്ത പേരുകളും അതില്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മോദി തരംഗമാണുള്ളത്. കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടും. മോദി ഗ്യാരന്റി വോട്ടര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇടത്-വലത് മുന്നണികളുടെ നിലപാടില്ലായ്മ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്. ധാര്‍മ്മികതയുണ്ടായിരുന്നെങ്കില്‍ താന്‍ വീണ്ടും അമേഠിയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഈ ചതിക്ക് വയനാടന്‍ ജനത ഉചിതമായ മറുപടി നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here