‘ആരെയും തോല്‍പ്പിക്കാനല്ല, സമരം അതിജീവനത്തിന്’; കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേര് പോലും പരിമിതമായാണ് പരാമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി

ഡൽഹി: കേരളം നാളെ ഡൽഹിയിൽ നടത്തുന്ന സമരം അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായതു കൊണ്ടാണ് ചരിത്രത്തില്‍ അധികം കീഴ് വഴക്കമില്ലാത്ത പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടിവന്നത്. രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് കേന്ദ്രത്തിന്റെ സമീപനമെന്നും മുഖ്യമന്ത്രി ആരോപിച്ചു

‘കേരളം എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ്. പുതിയ പദ്ധതികള്‍ അനുവദിക്കുന്നില്ല. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ പേര് പരാമര്‍ശിക്കുന്നത് പോലും പരിമിതമാകുന്ന ദുരവസ്ഥയിലേക്ക് അവഗണന വളര്‍ന്നിരിക്കുന്നു’; മുഖ്യമന്ത്രി പറഞ്ഞു. ഒരാളെയും തോല്‍പ്പിക്കാനല്ല അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരം. സഹകരണ ഫെഡറലിസം എന്ന ആശയത്തിന്‍റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു. രാഷ്ട്രപതിയും പാർലമെന്റും അംഗീകരിച്ച 15-ാം ധനകാര്യ കമ്മിഷന്‍റെ ശുപാര്‍ശകള്‍ അട്ടിമറിക്കപ്പെട്ടു. ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top