മലയാളികള്‍ക്ക് അഭിമാന നിമിഷം; മിന്നും നേട്ടവുമായി മിന്നുമണി

മുംബൈ: ചരിത്രനേട്ടവുമായി മലയാളി വനിതാ ക്രിക്കറ്റർ മിന്നു മണി. ഇംഗ്ലണ്ട് എ ടീമിനെതിരെ നടക്കുന്ന ട്വൻ്റി20 പരമ്പരയിൽ ഇന്ത്യൻ എ ടീമിനെ മിന്നുമണി നയിക്കും. ആദ്യമായിട്ടാണ് ഒരു മലയാളി വനിത ഈ നേട്ടം സ്വന്തമാക്കുന്നത്. നവംബർ അവസാനം ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിച്ചു.
വയനാട് മാനന്തവാടി സ്വദേശിനിയാണ് മിന്നുമണി. ബംഗ്ലാദേശിനെതിരെ ഈ വർഷം നടന്ന ട്വൻറി20 പരമ്പരയിൽ കളിച്ചുകൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ഇന്ത്യൻ ടീമിനായി നാല് ട്വൻ്റി20 മത്സരങ്ങൾ കളിച്ച മിന്നുമണി അഞ്ച് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. വലം കൈ ഓഫ് സ്പിന്നറായ താരം ഇടം കൈ ബാറ്ററുമാണ്. ഓൾറൗണ്ടറായ മിന്നുമണി ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു
മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് പരമ്പരയ്ക്ക വേദിയാവുക. നവംബർ 29 നാണ് പരമ്പരയിലെ ആദ്യ മത്സരം. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് ബാക്കി മത്സരങ്ങൾ.
ഇന്ന് പ്രഖ്യാപിച്ച ഇന്ത്യ എ സ്ക്വാഡ്
മിന്നുമണി (ക്യാപ്റ്റൻ), കനിക അഹൂജ, ഉമ ഛേത്രി, ശ്രേയാങ്ക പാട്ടീൽ, ഗോൺഗാഡി തൃഷ, വൈന്ദ ദിനേഷ്, ജ്ഞാനാനന്ദ ദിവ്യ, ആരുഷി ഗോയൽ, ദിഷ കസട്, റാഷി കനോജിയ, മന്നത് കഷ്യപ്, അനുഷ ബാറെഡി, കാശ്വീ ഗൗതം, ജിണ്ടിമാനി കലിറ്റ, പ്രകാശിക നായിക്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here