കെജി ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ; എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം
September 25, 2023 12:32 PM

എറണാകുളം: കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ കെജി ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ വെകിട്ട് 4ന് എറണാകുളം രവിപുരം ശ്മാശനത്തിൽ. നാളെ രാവിലെ 11 മണി മുതൽ 3 മണി വരെ എറണാകുളം ടൗൺഹാളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.
നാളെ വെകിട്ട് 6 മണിക്ക് വൈഎംസിഎ ഹാളിൽ ഫെഫ്ക അനുശോചനയോഗവും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ചായിരുന്നു കെജി ജോർജ് അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here