കൊടുവള്ളിക്കാരി ഖദീജ; പണി ഒഡിഷയില്‍ നിന്നും കഞ്ചാവ് കടത്ത്; ഒടുവില്‍ പിടിയില്‍

ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ യുവതി പിടിയിലായി. കോഴിക്കോട് കൊടുവള്ളിയിലെ ഖദീജ (23) ആണ് ഒറ്റപ്പാലം എക്സൈസിന്റെ പിടിയിലായത്. യുവതിയുടെ കയ്യിലെ ബാഗില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു.

ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന യുവാവ് പരിശോധന പേടിച്ച് പാലക്കാട്ട് ഇറങ്ങി. തന്നോട് ഒറ്റപ്പാലത്ത് ഇറങ്ങാന്‍ പറഞ്ഞു. ഇവിടെ വന്ന് ബാഗ് വാങ്ങാം എന്നാണ് പറഞ്ഞത്. യുവതി എക്സൈസിനോട് പറഞ്ഞു.

ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. യുവാവിനെ എക്സൈസ് സംഘം അന്വേഷിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top