‘ജസ്റ്റിൻ ട്രൂഡോയ്ക്ക് ഖലിസ്ഥാനി തീവ്രവാദികളുമായും ഇന്ത്യാ വിരുദ്ധരുമായും ബന്ധം’; കാരണം വെളിപ്പെടുത്തി ഹൈക്കമ്മിഷണർ
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഖലിസ്ഥാനി തീവ്രവാദികളും ഇന്ത്യാ വിരുദ്ധരുമായി അടുത്ത ബന്ധമെന്ന് രാജ്യത്ത് തിരിച്ചെത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ. ആഭ്യന്തര രാഷ്ട്രീയ കാരണങ്ങളാൽ ട്രൂഡോ സർക്കാർ കാനഡയിൽ ഖലിസ്ഥാനി തീവ്രവാദികളെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2018 ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയാം. അന്ന് ഖലിസ്ഥാനി അനുഭാവിയായ ജസ്പാൽ അത്വാളിനെ ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിച്ചിരുന്നത് വർമ ചൂണ്ടിക്കാട്ടി.
ALSO READ: ഇന്ത്യയെ പിണക്കിയ ട്രൂഡോയ്ക്ക് എട്ടിൻ്റെ പണി; കാനഡയിൽ രാഷ്ട്രീയ പ്രതിസന്ധി
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് കഴിഞ്ഞ വർഷം ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെൻ്റിൽ ആരോപിച്ചിരുന്നു. അസംബന്ധം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യ അതിനെ തള്ളിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. കാനഡയിൽ നിന്നും ഇന്ത്യൻ ഹൈകമ്മിഷ്ണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിച്ചിരുന്നു. രാജ്യത്തുള്ള കനേഡിയൻ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചയക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ്ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. 2020ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഇയാൾ. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഈ സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ആരോപിക്കുന്നത്.
ALSO READ: കാനഡ പക വീട്ടുന്നുവോ? ഇന്ത്യക്കാരുടെ പണി പാളുന്ന പ്രഖ്യാപനവുമായി ജസ്റ്റിൻ ട്രൂഡോ
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here