‘ഹിന്ദുക്കളേയും സിഖുകാരെയും തമ്മിലടിപ്പിക്കാൻ ശ്രമം’; കനേഡിയൻ മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ


കാനഡയിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇടയിൽ വിഭജന അജണ്ട നടപ്പാക്കാൻ ശ്രമം നടക്കുന്നതായി ഇന്ത്യൻ വംശജനായ മുൻ മന്ത്രി ഉജ്ജൽ ദേവ് ദോസഞ്ച്. ഇന്ത്യയിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹിന്ദുക്കൾക്ക് നേരെ നടക്കുന ഖലിസ്ഥാനി ആക്രമണങ്ങളിൽ കാനഡയിലെ രാഷ്ട്രീയ നേതൃത്വം ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ഖാലിസ്ഥാനി അനുകൂലികൾ ആക്രമിച്ചതിന് പിന്നാലെയാണ് ദോസഞ്ചിൻ്റെ പ്രതികരണം.

ALSO READ: ‘കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ല’; ക്ഷേത്ര ആക്രമണത്തിന് പിന്നാലെ കേന്ദ്ര സർക്കാർ


ദീപാവലി ദിനത്തിൽ ഹിന്ദു ക്ഷേത്രത്തിൽ നടന്ന അക്രമ സംഭവങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഹിന്ദുമത വിശ്വാസികളും പോലീസുമായി ഉണ്ടായ സംഘർഷവും രാജ്യത്തിന് അകത്തും പുറത്തും വലിയ കുറ്റപ്പെടുത്തലുകൾക്ക് ഇടയാക്കിയിരുന്നു. കാനഡയിലെ പൗരൻമാരുടെ സുരക്ഷയിൽ വളരെയധികം ആശങ്കയുണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. എല്ലാ ആരാധനാലയങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ALSO READ: ‘ഹിന്ദുമത വിശ്വാസികളോട് പോലീസ് അതിക്രമം’; ക്ഷേത്രം ആക്രമിച്ച ഖലിസ്ഥാനികൾക്ക് സംരക്ഷണം ഒരുക്കിയെന്ന് കനേഡിയൻ മാധ്യമ പ്രവർത്തകൻ


ഖാലിസ്ഥാനി ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയനതന്ത്രബന്ധം വഷളാക്കിയിരുന്നു. പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കഴിഞ്ഞ വർഷം പാർലമെൻ്റിലും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ‘അസംബന്ധം’ എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ അതിനെ തള്ളുകയായിരുന്നു. നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതോടെ കാനഡയിൽ നിന്നും ഇന്ത്യൻ ഹൈക്കമ്മിഷണറേയും മറ്റ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിരുന്നു. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചയക്കുകയും ചെയ്തിരുന്നു.

ALSO READ: ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ; ഇത്തരം നടപടി ചരിത്രത്തിലാദ്യം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top