ലണ്ടനില്‍ എസ് ജയശങ്കറിനു നേരെ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം; ഇന്ത്യന്‍ പതാക കീറി എറിഞ്ഞു; കാറിന് അടുത്തേക്ക് പാഞ്ഞടുത്തു

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം. ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ കയറിയ ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദി പാഞ്ഞടുത്തു. കാറിന് മുന്നില്‍ നിന്ന് ഇന്ത്യന്‍ പതാക കീറിയും പ്രതിഷേധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രതിഷേധിച്ചയാളെ മാറ്റുകയായിരുന്നു.
ഖലിസ്ഥാന്‍ പതാകയുമായി നേരത്തെ മുതല്‍ തന്നെ നിരവധി പ്രതിഷേദക്കാര്‍ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം. ജയശങ്കര്‍ കാറില്‍ കയറാന്‍ എത്തിയതോടെ പ്രതിഷേധക്കാരിലൊരാള്‍ പാഞ്ഞുവന്നു. ഇയാളെ മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയത്. ഇതിന്റെ വീടിയോ പുരത്തുവന്നിട്ടുണ്ട്.
കേന്ദ്രമന്ത്രിക്ക് തൊട്ട് അടുത്തുവരെ എത്തിയ ആക്രമണശ്രമത്തില്‍ ഇന്ത്യ ആശങ്ക ആറിയിച്ചിട്ടുണ്ട്. ലണ്ടന്‍ പൊലീസ് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും മന്ത്രി എത്തുന്നതിന് മുമ്പ് പ്രതിഷേധക്കാരെ മാറ്റിയില്ലെന്നും വിമര്ശനമുണ്ട്. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായാമ് വിദേശകാര്യമന്ത്രി ലണ്ടനില്‍ എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here