പ്രണയം നടിച്ച് പീഡനം; കിക്ക്‌ബോക്‌സിങ് പരിശീലകന്‍ അറസ്റ്റില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയും കിക്ക്‌ബോക്‌സിങ് പരിശീലകനുമായ സുനില്‍കുമാറാണ് പീഡന കേസില്‍ അറസ്റ്റിലായിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ പ്രേമം നടിച്ച് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. വിവഹം കഴിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

പട്ടികജാതി കമ്മീഷനാണ് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഈ പരാതി നെയ്യാറ്റിന്‍കര പൊലീസിന് കൈമാറുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ സുനില്‍കുമാര്‍ ഒളിവില്‍ പോയി. രണ്ടു മാസമായി പ്രതിക്കായുള്ള അന്വേഷണം നടക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വലിയതുറയില്‍ നിന്നുമാണ് പ്രതിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. നെടുമങ്ങാട് പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top