മകള്‍ക്കുള്ള വിവാഹാഭ്യര്‍ത്ഥന തള്ളി; പിതാവിനെ യുവാവ് തലയ്ക്ക് അടിച്ചുകൊന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധം തീര്‍ക്കാന്‍ വേണ്ടി യുവാവ് തലയ്ക്ക് അടിച്ച പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. കിളിമാനൂര്‍ സ്വദേശി ബിജുവാണ് (40) ചികിത്സയ്ക്കിടെ മരിച്ചത്. പ്രതി രാജീവ് അന്ന് തന്നെ അറസ്റ്റില്‍ ആയിരുന്നു.
മകളെ വിവാഹം കഴിച്ചു തരണം എന്നാവശ്യപ്പെട്ട രാജീവിന്റെ അഭ്യര്‍ത്ഥന ബിജു നിരസിച്ചിരുന്നു. വിവാഹപ്രായം ആയിട്ടില്ല എന്ന് പറഞ്ഞാണ് ആലോചന തള്ളിയത്.
ഇതിന്റെ വിരോധം തീര്‍ക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ 17ന് ബിജുവിനെ ആക്രമിച്ചത്. ബിജുവിന്റെ വീടിനു അടുത്തുള്ള ജംഗ്ഷനില്‍ വച്ച് അടിച്ച് വീഴ്ത്തിയ ശേഷം രാജീവ് കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here