ഇസ്രയേല്‍ ഉന്നത കമാൻഡർക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയിൽ ഹമാസിന്‍റെ തിരിച്ചടി

പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായി യുദ്ധം തുടരുന്ന വടക്കൻ ഗാസയിൽ ഇസ്രയേലിന് തിരിച്ചടി. ഹമാസ് ആക്രമണത്തിൽ നാലു ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. കഫീർ ബ്രിഗേഡിന്‍റെ ഷിംഷോൺ ബറ്റാലിയനിലുള്ള സ്റ്റാഫ് സർജെന്‍റുമാരായ ഓർ കാട്സ് (20), നാവ് യെർ അസൂലിൻ (21), ഗാരി ലാൽഹ്രുഐകിമ സോലറ്റ് (21), ഒഫീർ എലിയാഹു (20) എന്നിവരാണ് മരിച്ചത്. വിവരം ഔദ്യോഗികമായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.
Also Read: നെതന്യാഹു പേടിച്ച് ബങ്കറിൽ ഒളിച്ചോ? ഔദ്യോഗിക ചുമതലകൾ ഉള്‍പ്പെടെ ഭൂഗർഭ അറയിൽ; പിന്നില്‍…
ഒരു കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന സൈനികർക്കുനേരെ ടാങ്ക് വേധ മിസൈൽ ഉപയോഗിച്ചായിരുന്നു സ്മാസ് ആക്രമണം. ജബലിയക്കു സമീപത്തെ ബെയ്ത് ലാഹിയ മേഖലയിൽ ഹമാസിൻ്റെ കഫീർ ബ്രിഗേഡിന്‍റെ നേതൃത്വത്തിലാണ് സൈനിക നീക്കം നടക്കുന്നത്. ഇന്നലെ നടന്ന ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) ആണ് മരിച്ചത്.
അടുത്ത ദിവസങ്ങളിൽ ഇസ്രയേൽ നേരിട്ട ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. ഗാസയിൽ കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം ഇതോടെ 375 ആയി. കഴിഞ്ഞ ഒക്ടോബറിലാണ് ജബലിയ മേഖലയിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചത്. ആയിരത്തിലധികം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ അവകാശവാദം. കഴിഞ്ഞമാസം വരെ പ്രദേശത്ത് 60,000ത്തോളം ആളുകൾ താമസിച്ചിരുന്നു. നിലവിൽ ജബലിയയിൽ നൂറിനു താഴെ മാത്രമാണ് ജനസംഖ്യയെന്നാണ് റിപ്പോർട്ടുകൾ. ബാക്കിയുള്ളവരെല്ലാം സുരക്ഷിത സ്ഥാനങ്ങൾ തേടി പലായനം ചെയ്യുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here