ഓടിക്കൊണ്ടിരുന്ന ട്രെയിൻ രണ്ടായി; 80 കിമി വേഗതയിൽ പോയ തീവണ്ടിയില്‍ ഉണ്ടായിരുന്നത് 1000ലേറെപ്പേര്‍

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ രണ്ടായി വേർപെട്ടു. ജാർഖണ്ഡിലെ ഫിറോസ്പൂരിൽ നിന്ന് പഞ്ചാബിലെ ധൻബാദിലേക്ക് പോകുകയായിരുന്ന കിസാൻ എക്‌സ്പ്രസിൻ്റെ ബോഗികളാണ് വിഭജിക്കപ്പെട്ടത്. 80 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പോകുമ്പോഴാണ് അപകടമുണ്ടായത്. എട്ട്ബോഗികളുമായി മുന്നോട്ട് പോയ എഞ്ചിൻ നാല് കിലോമീറ്ററുകൾ സഞ്ചരിച്ച ശേഷം ചക്രമാലിന് സമീപമാണ് നിർത്തിയത്. പതിമൂന്ന് കോച്ചുകൾ സിയോഹാര റെയിൽവേ സ്റ്റേഷന് സമീപമാണ് നിന്നത്.

ഇന്ന് പുലർച്ചെ നാലിന് മൊറാദാബാദിന് തൊട്ട് മുമ്പുള്ള സിയോഹാര സ്റ്റേഷനും ധംപൂർ സ്റ്റേഷനുമിടയിലാണ് അപകടം നടന്നത്. എഞ്ചിനിൽ നിന്നും വെര്‍പ്പെട്ട കോച്ചുകളിൽ പോലീസ് റിക്രൂട്ട്‌മെൻ്റ് ഉദ്യോഗാർത്ഥികളടക്കം നൂറുകണക്കിന് ആളുകളാണ് യാത്ര ചെയ്തിരുന്നത്. എല്ലാ ബോഗികളിലുമായി ആയിരത്തിന് മുകളില്‍ യാത്രക്കാരുണ്ടായിരുന്നു. ബോഗികൾ വിഭജിക്കപ്പെട്ടവരം ഉടൻ തന്നെ ഗാർഡ് ലോക്കോ പൈലറ്റിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

സാങ്കേതിക തകരാർ മൂലമാണ് അപകടമുണ്ടായതെന്നും ട്രെയിനിന്‍റെ ഇരുഭാഗങ്ങളും ബന്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. എസ് 3, എസ് 4 കോച്ചുകളെ ബന്ധിപ്പിക്കുന്ന ബോഗിയുടെ കപ്ലർ തകർന്നതാണ് അപകടത്തിന് കാരണമായത്. എസ് 4 ബോഗി ഒഴിവാക്കിയാണ് തകരാർ പരിഹരിച്ചത്. മൂന്ന് മണിക്കൂറോളം പാതയിൽ ഗതാഗതം തടസപ്പെട്ടു. ഉദ്യോഗാർത്ഥികളെ നാലു ബസുകളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top