കണ്ണൂര്‍ സിപിഎമ്മിനെ കെകെ രാഗേഷ് നയിക്കും; തീരുമാനിച്ചത് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗം

കണ്ണൂര്‍ സിപിഎമ്മില്‍ തലമുറമാറ്റം. എംവി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതിനെ തുടര്‍ന്നാണ് കെകെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരടക്കം പങ്കെടുത്ത ജില്ലാ കമ്മറ്റിയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
കെകെ രാഗേഷിന്റെ പേര് മാത്രമാണ് ജില്ലാ കമ്മറ്റിയില്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ തന്നെ രാഗേഷ് ഈ സ്ഥാനത്ത് എത്തുമെന്ന് ഉറപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥി യുവജന സംഘടനാ രാഷ്ട്രീയത്തിലൂടെ നേതാവായ ആളാണ് കെകെ രാഗേഷ്. രാജ്യസഭാംഗമായിരുന്നു. കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കണ്ണൂരില്‍ നിന്നുളള നേതാവാണെങ്കിലും കെക രാഗേഷിന്റെ പ്രവർത്തനമേഖല പലപ്പോഴും ജില്ലക്ക് പുറത്തായിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പ്പര്യമെടുത്താണ് കെകെ രാഗേഷിനെ ഈ സ്ഥാനത്ത് ഇരുത്തിയതെന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here