രണ്ടാം നമ്പറിലെത്തി ധനമന്ത്രി ബാലഗോപാല്‍; മന്ത്രി കേളുവിന് നിയമസഭയില്‍ സീറ്റ് രണ്ടാം നിരയില്‍
June 24, 2024 10:08 AM
നിയമസഭയിലെ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യമന്ത്രിക്ക് അടുത്തുള്ള രണ്ടാം നമ്പര്‍ സീറ്റിലെത്തി. കെ രാധാകൃഷ്ണനായിരുന്നു ഈ സീറ്റില്‍ ഉണ്ടായിരുന്നത്. ലോക്‌സഭയിലേക്ക് വിജയിച്ച രാധാകൃഷ്ണന്‍ രാജിവച്ചതോടെയാണ് ബാലഗോപാല്‍ രണ്ടാമനായത്. പുതുതായി മന്ത്രിയായ ഒആര്‍ കേളുവിന് രണ്ടാം നിരയിലാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്. ഇന്നു മുതലാണ് സീറ്റുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എംവി ഗോവിന്ദനായിരുന്നു രണ്ടാം നമ്പര്‍ സീറ്റില്‍. സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചപ്പോഴാണ് കെ രാധാകൃഷ്ണന്‍ ആ സീറ്റിലെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here