ആരായിരിക്കും ആ ഭാഗ്യവാന്‍; ഓണം ബംബര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം; വിറ്റഴിഞ്ഞത് 70 ലക്ഷത്തിലേറെ ടിക്കറ്റുകള്‍

ഓണം ബംബര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഏത് ജില്ലയില്‍ ആരായിരിക്കും ആ ഭാഗ്യവാന്‍ എന്ന ആകാംക്ഷ ശക്തമാണ്. 25 കോടിയാണ് ഓണം ബംബര്‍ ഭാഗ്യവാന് ലഭിക്കുക. ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകള്‍ ആണ് വിറ്റുതീര്‍ന്നിരിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ മന്ത്രി ബാലഗോപാലാണ് നാളെ നറുക്കെടുപ്പ് നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്. പൂജാ ബംബറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും. ഡിസംബര്‍ 4ന് ആണ് പൂജാ ബംബര്‍ നറുക്കെടുപ്പ്.

ആകെ 80 ലക്ഷം ടിക്കറ്റുകളാണ് വിപണിയില്‍ എത്തിച്ചത്. ഇതുവരെ 7135938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. കഴിഞ്ഞ തവണ 75,76,096 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. രണ്ടാം സമ്മാനം ഒരു കോടിയാണ്. ഇത് 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. 1302680 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റഴിക്കപ്പെട്ടത്. 946260 ടിക്കറ്റുകള്‍ തിരുവനന്തപുരത്തും 861000 ടിക്കറ്റുകള്‍ തൃശൂരും വിറ്റുപോയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top