ഇന്ത്യന്‍ മുസ്ലിംകള് പാക് ഏജന്റുമാരല്ലെന്ന് ഹുസൈന് മടവൂര്‍; അബ്ദുള്ളക്കുട്ടിക്കുള്ളത് പ്രത്യേക അജണ്ട
മദ്രസകള്‍ അടച്ചു പൂട്ടണം എന്ന നിര്‍ദ്ദേശത്തില്‍ ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടിക്ക് എതിരെ കെഎന്‍എം നേതാവ് ഹുസൈന് മടവൂര്‍. ഇന്ത്യന്‍ മുസ്ലിംകള് പാകിസ്താന്റെ ഏജന്റുമാരല്ലെന്ന് അബ്ദുള്ളക്കുട്ടി മനസിലാക്കണമെന്ന് ഹുസൈന് മടവൂര്‍ പറഞ്ഞു. മദ്രസകളെ മോശമായി ചിത്രീകരിക്കുന്ന അബ്ദുള്ളക്കുട്ടിക്ക് പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“മദ്രസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കും. ഈ നിര്‍ദ്ദേശം എതിര്‍ക്കപ്പെടണം. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. ഉത്തരേന്ത്യയിലെ മദ്രസകളില്‍ മതവിദ്യാഭ്യാസം മാത്രമല്ല പൊതുവിദ്യാഭ്യാസവുമുണ്ട്. ബാലാവകാശ കമ്മീഷന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കണം.”
“ബീഹാറില്‍ 15 ശതമാനം മുസ്ലിംകള് അല്ലാത്തവര്‍ മദ്രസകളില്‍ ഉണ്ട്. മദ്രസ എന്ന വാക്കിന്റെ ഇംഗ്ലീഷ് അര്‍ഥം സ്കൂള്‍ എന്നാണ്. രാജാറാം മോഹന്‍ റോയ്, മുന്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് എന്നിവര്‍ മദ്രസകളില്‍ പഠിച്ചവരാണ്.” – ഹുസൈന് മടവൂര്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here