പോലീസ് വടത്തില്‍ തട്ടി തെറിച്ചു വീഴുന്ന യുവാവ്; കൊച്ചി അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ബാരിക്കേഡുകള്‍ നിരത്താതെ സുരക്ഷ; ബൈക്കിന് അമിതവേഗവും

കൊച്ചി: പോലീസ് കെട്ടിയ വടത്തില്‍ തട്ടി യുവാവിന് ജീവന്‍ നഷ്ടമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസ് കൈ കാണിച്ചിട്ടും യുവാവ് ബൈക്ക് നിര്‍ത്താതെ പോകുകയാണ്. ബൈക്കിന്റെ അമിതവേഗം കണ്ട് പോലീസ് പിന്നോട്ട് മാറുന്നതും കയറില്‍ കുരുങ്ങി യുവാവ് തെറിച്ചുവീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഇന്നലെ രാത്രി ഒമ്പതരയോടെ കൊച്ചി നഗരമധ്യത്തിൽ വളഞ്ഞമ്പലത്താണ് അ‌പകടമുണ്ടാകുന്നത്. പനമ്പള്ളി നഗര്‍ ഭാഗത്തുനിന്നാണ് യുവാവ് എത്തുന്നത്. അമിതവേഗത്തിലാണ് യുവാവ് വന്നതെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞത്. പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കമ്മിഷണർ പ്രതികരിച്ചിരുന്നു.

എന്നാല്‍ ഇതിന് നേര്‍വിപരീതമായ വാദമാണ് മനോജിന്റെ ബന്ധുക്കള്‍ ഉന്നയിച്ചത്. വടം പെട്ടെന്ന് ശ്രദ്ധയിൽ പെടില്ലെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നുമാണ് അവരുടെ ആരോപണം. വടം കെട്ടുന്നതിന് മുന്‍പ് ഏര്‍പ്പെടുത്തുന്ന ബാരിക്കേഡ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഇല്ലാത്തത് കാരണമാണ് അപകടം സംഭവിച്ചതെന്ന വാദവും ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top