കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ട് ജീവനക്കാര്‍ക്ക് പരുക്ക്

കൊച്ചി: കത്രിക്കടവ് ഇടശേരി ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബാർ ജീവനക്കാർക്ക് വെടിയേറ്റു. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാര്‍ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. വെടിയുതിര്‍ത്തശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളഞ്ഞു.

രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോ​ഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം.

വെടിയേറ്റവരിൽ ഒരാൾ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിസയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top