ഇടശേരി ബാർ വെടിവയ്പ്പില്‍ 4 പ്രതികള്‍ കൂടി അറസ്റ്റില്‍; മുഖ്യപ്രതികള്‍ രക്ഷപ്പെട്ടത് ഇവരുടെ സഹായത്താല്‍

കൊച്ചി: ഇടശേരി ബാർ വെടിവയ്പ്പ് കേസിൽ മുഖ്യപ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാലുപേർ അറസ്റ്റിൽ. തൻസീർ (23), അഖിൽ (25), റെനിഷ് (24) അനന്തു മുരളി (23) എന്നിവരാണു പിടിയിലായത്. സിസിടിവി, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എറണാകുളം ടൗൺ നോർത്ത് പൊലീസാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ 11ന് രാത്രി പതിനൊന്നരയോടെയായിരുന്നു കൊച്ചിയെ നടുക്കിയ ബാര്‍ വെടിവയ്പ്പ്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിൽ ഇരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു.

വാക്കുതർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ബാർ മാനേജർ ജിതിൻ ജോർജ് (25), ബാർ ജീവനക്കാരായ സുജിൻ ജോൺ (30), അഖിൽ (30) എന്നിവർക്കു പരുക്കേറ്റു. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. ബാർ ലൈസൻസിക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാത്രി പതിനൊന്നുമണി കഴിഞ്ഞും മദ്യം വിതരണം ചെയ്തതിനാണ് ഇടശേരി ബാറിന്‍റെ ലൈസൻസിക്കതിരെ പൊലീസ് കേസെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top