അമിത വേഗതയില്‍ വന്ന കാര്‍ വാനുമായി കൂട്ടിയിടിച്ചു; വാന്‍ ഡ്രൈവര്‍ മരിച്ചു
December 13, 2024 9:14 AM
കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് മരിച്ചു. എറണാകുളം ലോ കോളേജിന് മുൻപിലായിരുന്നു അപകടം. വാന്‍ ഓടിച്ച വടുതല സ്വദേശി ജോണിയാണ് മരിച്ചത്. വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
അമിത വേഗതയിൽ എത്തിയ കാറാണ് അപകടം വരുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
കാർ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തുണ്ടായിരുന്ന കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here