കൈക്കൂലി: കോർപ്പറേഷൻ ക്ലർക്ക് പിടിയിൽ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് പടി 2000 രൂപ

കൊച്ചി: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. വൈറ്റില സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് സുമിനാണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
എറണാകുളം സ്വദേശിയുടെ പേരിലുള്ള കടവന്ത്രയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മിമിക്രി കലാകാരന്മാരുടെ സംഘടനയുടെ പേരിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ ആഴ്ച വൈറ്റില കോർപ്പറേഷൻ സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സർട്ടിഫിക്കറ്റിനായി കഴിഞ്ഞ ദിവസം പരാതിക്കാരൻ ചെന്നപ്പോൾ സീനിയർ ക്ലർക്കായ സുമിൻ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, പരാതിക്കാരൻ ഈ വിവരം മധ്യമേഖല പോലീസ് സൂപ്രണ്ട് ഹിമേന്ദ്ര നാഥിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇയാളെ പിടിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here