ഓംപ്രകാശ്‌ ഹോട്ടലില്‍ ഉള്ളപ്പോള്‍ എത്തിയത് പ്രയാഗയെ കൂടാതെ മറ്റൊരു നടിയും; ദൃശ്യങ്ങള്‍ സിസിടിവിയില്‍

കൊച്ചി ലഹരിക്കേസിൽ ഗുണ്ടാ തലവന്‍ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലിൽ ഒരു നടിയുടെ കൂടി സാന്നിധ്യം. പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയും ഇവിടെയുണ്ടായിരുന്നു എന്നാണ് വ്യക്തമായത്. നടിയുടെ ചിത്രങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നടി ഓം പ്രകാശിന്റെ മുറി സന്ദർശിച്ചോ എന്നു വ്യക്തമായാൽ ഈ നടിയെ ചോദ്യം ചെയ്യും. നടിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്നു മുറികളാണ് എടുത്തത്. ഇരുപതോളം പേര്‍ ഓംപ്രകാശിനെ സന്ദര്‍ശിച്ചിട്ടുണ്ട്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. ശ്രീനാഥ് ഭാസിക്ക് ഒപ്പമാണ് നടി എത്തിയത്. സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ലഹരി ഇടപാടോ പാർട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നാണ് നടി മൊഴി നല്‍കിയത്.

ലഹരി പരിശോധനയ്ക്ക് സന്നദ്ധരാണെന്ന് പ്രയാഗയും ശ്രീനാഥും അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാല്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊഴികൾ വിലയിരുത്തിയ ശേഷം ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്തേക്കും.

ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും രണ്ട് ദിവസം മുമ്പാണ് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ അറസ്റ്റിലായത്. ഇവരുടെ മുറിയില്‍ നിന്നും മദ്യക്കുപ്പികളും ചെറിയ തോതില്‍ മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിപ്പാർട്ടിയിൽ പങ്കെടുക്കാൻ സിനിമാതാരങ്ങള്‍ അടക്കം ഹോട്ടലിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top