ശ്രീനാഥ് ഭാസിയും പ്രയാഗയും ഓംപ്രകാശിനെ കണ്ടതെന്തിന്; താരങ്ങളെ ഇന്നു ചോദ്യം ചെയ്യും

ഗുണ്ടാത്തലവൻ ഓംപ്രകാശുമായി ബന്ധമുള്ള ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാന്‍ കൊച്ചി സിറ്റി പോലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപതോളം പേരില്‍ നിന്നും മൊഴിയെടുക്കും. ശ്രീനാഥ് ഭാസിയും പ്രയാഗയും 5ന് രാത്രി ഹോട്ടലിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്.

കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഓംപ്രകാശിന്റെ മുറിയില്‍ ഇവര്‍ മണിക്കൂറുകള്‍ ചിലവഴിച്ചിട്ടുണ്ട്. സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചത്. താരങ്ങളെ ഓംപ്രകാശിന്റെ മുറിയില്‍ എത്തിച്ച ബിനു ജോസഫിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ലഹരിപ്പാര്‍ട്ടികള്‍ക്കുള്ള മയക്കുമരുന്ന് വിതരണം ചെയ്യാനാണ് ഓംപ്രകാശ് കൊച്ചിയില്‍ എത്തിയത് എന്നാണ് സൂചന. ചെറിയ അളവില്‍ മയക്കുമരുന്നും മദ്യകുപ്പികളും ഓംപ്രകാശിന്റെ മുറിയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശ് എത്തിയെന്നും ലഹരിമരുന്ന് വിൽപ്പനയാണ് ലക്ഷ്യമെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. രാത്രി വൈകിയാണ് പോലീസ് എത്തിയത്. താരങ്ങള്‍ അടക്കമുള്ളവര്‍ അതിനുമുന്‍പ് തന്നെ ഹോട്ടലില്‍ എത്തി മടങ്ങിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top