തീ തുപ്പും ബൈക്ക്; അതിവേഗത; യുവാവിനെതിരെ അന്വേഷണം

കൊച്ചിയില്‍ അതിവേഗതയില്‍ തീ തുപ്പുന്ന ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി – കളമശ്ശേരി റൂട്ടിലാണ് രൂപമാറ്റം വരുത്തിയ ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയത്.
ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ മോട്ടോർ വാഹനവകുപ്പിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ളതാണ് ബൈക്ക്. അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എംവിഡി നടപടികള്‍ ശക്തമാക്കുന്നുണ്ടെങ്കിലും അമിതവേഗതയില്‍ അപകടകരമായി റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നത് പതിവായി വരുകയാണ്. യുവാക്കളാണ് പുതുപുത്തന്‍ ബൈക്കും കാറുകളുമായി ഇറങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നാർ-മാട്ടുപ്പെട്ടി റോഡില്‍ 2 ജീപ്പുകളിലായി പെൺകുട്ടികളടക്കമുള്ളവര്‍ ശരീരം പുറത്തിട്ട് യാത്ര ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്നാറിൽ നിന്നുള്ള സഫാരി ജീപ്പുകളിലാണ് കനത്ത മഴയെ അവഗണിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയത്.
ദേവികുളം ഗ്യാപ് റോഡ് വഴി വ്യാഴാഴ്ച അപകടകരമായ വിധത്തിൽ യുവാക്കൾ യാത്ര ചെയ്ത സംഭവത്തിൽ തമിഴ്നാട് സ്വദേശിയുടെ വാഹനം പിടിച്ചെടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗമാണ് വാഹനം പിടിച്ചെടുത്ത് പോലീസിനു കൈമാറിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here