റോഡില്‍ മരിച്ച നിലയില്‍ കണ്ട പ്രവീണിന്റെ മരണം കൊലപാതകം; കൊല്ലം സ്വദേശി അറസ്റ്റില്‍

കൊച്ചി എളമക്കരയിൽ യുവാവ് റോഡിൽ മരിച്ച നിലയില്‍ കണ്ടത് കൊലപാതകം. മരണവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഷമീര്‍ അറസ്റ്റിലായി. ഒരു തൃപ്പൂണിത്തുറ സ്വദേശിയെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് പോലീസ് പറയുന്നത്.

മരോട്ടിച്ചുവട് പാലത്തിനുതാഴെയാണ് പ്രവീണ്‍ താമസിച്ചിരുന്നത്. ഇന്നലെ തിരുവോണ ദിവസമാണ് പ്രവീണിനെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ പരുക്കുകള്‍ കണ്ടതോടെ കൊലപാതകമെന്ന സംശയമുണ്ടായിരുന്നു. പ്രദേശവാസികളാണ് യുവാവ് റോഡില്‍ വീണു കിടക്കുന്നത് കണ്ട് പോലീസിനെ അറിയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. പ്രവീണിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീര്‍ പിടിയിലായത്.

പ്രവീണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമാണ് എളമക്കര പോലീസ് അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top