കൊച്ചിയിലെ ഗുണ്ടാനേതാവിന്‍റെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍; അരുംകൊലയ്ക്ക് കാരണം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പോലീസ്

കൊച്ചി: അങ്കമാലിയില്‍ ഗുണ്ടാനേതാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നിധിൻ, ദീപക് എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. നെടുമ്പാശ്ശേരി അത്താണി സ്വദേശി വിനു വിക്രമനാണ് (35) കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന വിനുവിനെ ഒരാള്‍ ഓട്ടോയിലെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയ്ക്ക് മുന്നില്‍ വെട്ടേറ്റ നിലയിലാണ് കണ്ടെത്തിത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അത്താണി സിറ്റിബോയ്സ് എന്ന പേരിലുള്ള ഗുണ്ടാസംഘത്തിലെ പ്രധാനിയായിരുന്നു വിനു. 2019ല്‍ തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു ഇയാള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top