നൃത്തപരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍; ഉമാ തോമസ്‌ തീവ്രപരിചരണത്തില്‍ തുടരുന്നു

ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്.

സുരക്ഷാ ബാരിക്കേഡ് ഇല്ലാതെയും കസേരിയിട്ടിരിക്കുന്ന മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്. സ്റ്റേജ് നിര്‍മാണത്തിലെ പിഴവാണ് അപകടമുണ്ടാക്കിയത് എന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിരുന്നു.

Also Read: നൃത്തപരിപാടി സംഘാടകര്‍ക്കെതിരേ പോലീസ് കേസ്; ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ല

സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം സംഘാടകര്‍ക്കാണ്. കൃഷ്ണകുമാര്‍ തന്നെയാണ് ഉമാതോമസിനെ പരിപാടിയിലേക്ക് എത്തിച്ചതും. ഇതെല്ലാം മുന്നില്‍ ഉള്ളതുകൊണ്ടാണ് സംഘാടകനെ കസ്റ്റഡിയില്‍ എടുത്തത്.

കലൂര്‍ സ്റ്റേഡിയത്തിന്റെ ഉത്തരവാദിത്തമുള്ള ജിസിഡിയെയും സംഘാടകരെയാണ് കുറ്റപ്പെടുത്തിയത്. സുരക്ഷാമുന്‍കരുതല്‍ എല്ലാം പാലിച്ചുവേണം പരിപാടി നടത്താന്‍ എന്ന് രേഖാമൂലം എഴുതി വാങ്ങിയിരുന്നു. സ്റ്റേജ് നിര്‍മിക്കുന്ന കാര്യം ജിസിഡിയെ അറിയിച്ചിട്ടുമില്ല. ഇതുകൊണ്ട് തന്നെ സംഘാടനത്തില്‍ ഗുരുതര വീഴ്ചകള്‍ വന്നതായാണ് ജിസിഡിഎ അറിയിച്ചത്.

Also Read: ഉമാ തോമസ് വെന്റിലേറ്ററിൽ; ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ്; വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

അതേസമയം ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സയാണ് തുടരുന്നത്. ശ്വാസകോശത്തിലെ ചതവും തലയിലെ മുറിവിൽനിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടതുമാണ് നിലവില്‍ പ്രശ്നം സൃഷ്ടിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top