മംഗളവനത്തില്‍ അജ്ഞാത മൃതദേഹം ഗെയ്റ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍; ആളെ തിരിച്ചറിയാന്‍ ശ്രമം നടക്കുന്നു
December 14, 2024 10:35 AM
കൊച്ചിയില്‍ ഹൈക്കോടതിക്ക് സമീപമുള്ള മംഗള്‍വനത്തില്‍ അജ്ഞാത മൃതദേഹം. പൂര്‍ണ നഗ്നമായ നിലയില്‍ മദ്യവയസ്കന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സീമപ്പാറയിലേക്ക് ഒരു ഗെയ്റ്റ് ഉണ്ട്. അതിനോട് ചേര്‍ന്ന് കമ്പിയില്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം. പോലീസ് എത്തി പരിശോധന നടത്തുന്നുണ്ട്.
രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിസരത്ത് സിസിടിവി ഇല്ലാത്തതും വെല്ലുവിളിയാകുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here