സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ടു; പ്രതികൾ പിടിയിൽ
കൊച്ചി പനങ്ങാട്ട് പതിനഞ്ചുകാരനെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി തടഞ്ഞുവച്ചു പണം തട്ടാൻ ശ്രമം. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. 1000 രൂപയാണ് പ്രതികൾ വീട്ടുകാരോട് ആവശ്യപ്പെട്ടത്. കുമ്പളം റെയിൽവേ ഗേറ്റ്, നെട്ടൂർ ശിവക്ഷേത്രത്തിന് പുറകുവശം എന്നിവിടങ്ങളിൽ കൊണ്ടുപോയി കുട്ടിയെ വടികൊണ്ട് അടിച്ചു. 1000 രൂപ കൊടുത്തില്ലെങ്കിൽ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുമ്പളം ചിറ്റേഴത്ത് വിട്ടിൽ ആദിത്യൻ (19), നെട്ടൂർ പള്ളിക്ക് പുറക് വശം പുത്തൻവേലി വീട്ടിൽ ആശിർവാദ് (19), നെട്ടൂർ പുറക്കേലി റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ ആഷ്ലി ആൻറണി (20), നെട്ടൂർ മാർക്കറ്റിന് പുറകുവശം ഇല്ലിത്തറ വീട്ടിൽ ആദിത്യൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്.
അറസ്റ്റിലായ ആദിത്യൻ നരഹത്യാശ്രമം, മോഷണം, പോക്സോ ആക്ട് പ്രകാരമുള്ള കേസുകളിലും, ആശിർവാദ് കൊലക്കേസിലും മോഷണ കേസുകളിലും, ആഷ്ലിൻ നിരവധി മോഷണക്കേസുകളിലും പ്രതികളായിട്ടുള്ളവരാണ്.
പനങ്ങാട് SHO മോഹിത് റാവത്തിൻെറ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാജു ആന്റണി, SI ജിൻസൻ ഡോമനിക്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, സിവിൽ പോലീസ് ഓഫീസർ മഹേഷ് കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here