കൊച്ചിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; പ്രതികാരക്കൊലയെന്ന് സംശയം
February 27, 2024 11:47 PM
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണ്.
കുമ്പളങ്ങി ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് ലാൽജു. കുത്തിയ കച്ചേരിപ്പടി സ്വദേശി ഫാജിസ് ഒളിവിലാണ്. ഇയാള്‍ മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here